നാടിന് അഭിമാനമായി അലക്‌സാന്‍ഡ്ര അഭിലാഷ്

മഞ്ഞപ്ര: ഇന്ത്യ ബുക്സ് ഓഫ് റെക്കാഡ്​സില്‍ ഇടംനേടിയ അലക്‌സാന്‍ഡ്ര അഭിലാഷ് നാടിന് അഭിമാനമായി. ഒന്നര വയസ്സില്‍ വിവിധ ഇനങ്ങളില്‍ നടത്തിയ മിന്നല്‍ ടെസ്റ്റാണ് ഈ മിടുക്കിയെ റെക്കോഡ്​സ് ബുക്സില്‍ കടക്കാന്‍ അവസരമൊരുക്കിയത്. ദേശീയ നേതാക്കള്‍, ഭരണാധികാരികള്‍, രാഷ്ട്രീയ സമുന്നത നേതാക്കള്‍ വിവിധയിനം പക്ഷിമൃഗാദികളുടെ നാമധേയം, വിവിധയിനം വെജിറ്റബിള്‍, കാര്‍ട്ടൂണ്‍, അങ്ങനെ പത്തിനങ്ങളാണ് മിന്നല്‍ ടെസ്റ്റില്‍വന്നത്. മഞ്ഞപ്ര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുല്ലാടന്‍ വീട്ടില്‍ അഭിലാഷി‍ൻെറയും ശിൽപയുടെയും ഏകമകളാണ്. ചിത്രം: അലക്‌സാന്‍ഡ്ര അഭിലാഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.