അതിരമ്പുഴ: കിണർ വൃത്തിയാക്കുന്നതിനിടെ മുകളിൽ നിന്ന് അടർന്നുവീണ കല്ല് തലയിൽ വീണ് മധ്യവയസ്‌കൻ മരിച്ചു. കോട്ടയം അതിരമ്പുഴ നാൽപാത്തിമല വട്ടമല വീട്ടിൽ സജി ചാക്കോയാണ് (52) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ സജിയുടെ വീടിന് തൊട്ടടുത്ത ചുണ്ടക്കാട്ടിൽ സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് സംഭവം. സജിയും സുഹൃത്തും കൂടിയാണ് കിണറ്റിൽ ഇറങ്ങിയത്. വെള്ളം വറ്റിച്ചശേഷം സുഹൃത്ത് പുറത്തെത്തി. പണികൾ പൂർത്തിയാക്കി സജി മുകളിലേക്ക് കയറുന്നതിനിടെ ഒരു വശത്തിരുന്ന കല്ല് ഇളകി സജിയുടെ തലയുടെ പിൻഭാഗത്ത് പതിച്ചു. സുഹൃത്ത് ഉടൻ കിണറ്റിൽ ഇറങ്ങിയെങ്കിലും ബോധരഹിതനായ സജിയെ എഴുന്നേൽപിക്കാനായില്ല. നാട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഇവരെത്തി സജിയെ പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട്മൂന്നിന് അതിരമ്പുഴ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: സോബിൻ (ഐ.ടി.ഐ വിദ്യാർഥി), സോന (വിദ്യാർഥിനി, സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ). ------- പടം KTD saji chacko -52 athirampuzha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.