കട്ടപ്പന: ബൈക്കപകടത്തിൽ പരിക്കേറ്റ നിലയിൽ റോഡിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വളകോട് മത്തായിപ്പാറ ഇടയപുരക്കൽ ജോസിന്‍റെ മകൻ സനുവാണ് (25) മരിച്ചത്. 26ന് രാത്രി പത്തോടെ കാഞ്ചിയാർ കക്കാട്ടുകടയ്ക്ക് സമീപത്ത് റോഡരികിലാണ് സനുവിനെ ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ നിലയിൽ വഴിയാത്രക്കാർ കണ്ടത്. ഇതുവഴി എത്തിയ വാഹനയാത്രികർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ സനുവിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചു. കട്ടപ്പന ഭാഗത്തുനിന്ന് കാഞ്ചിയാർ ഭാഗത്തേക്ക് പോകുംവഴിയാണ് അപകടം. സനു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണോ മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന് പരിശോധിച്ച് വരുകയാണെന്ന് കട്ടപ്പന സി.ഐ വിശാൽ ജോൺസൺ പറഞ്ഞു. അന്വേഷണ ഭാഗമായി കക്കാട്ടുകടയിലും കാഞ്ചിയാറിലുമുള്ള കടകളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കും. അഞ്‌ജുമോളാണ് സനുവിന്‍റെ ഭാര്യ. സഹോദരൻ: മനു ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.