റഷ്യയിൽ തുടർ പഠനസാധ്യത തേടി യുക്രെയ്നിൽനിന്ന്​ എത്തിയ വിദ്യാർഥികൾ

നെടുമ്പാശ്ശേരി: യുക്രെയ്നിൽനിന്ന്​ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളിൽ ചിലർ റഷ്യയിലെ മെഡിക്കൽ കോളജുകളിൽ തുടർ പഠനത്തിനുള്ള സാധ്യത തേടുന്നു. യുക്രെയ്നിൽ പഠനാവസരമുണ്ടാക്കിക്കൊടുത്ത ചില ഏജൻസികൾ വഴിയാണ് ഇതിനുള്ള സാധ്യത പരിശോധിക്കുന്നത്. യുക്രെയ്നിലെ ഒഡേസ നാഷനൽ മെഡിക്കൽ കോളജ് ഇതിനകം ഓൺലൈൻ വഴി കേരളത്തിലുള്ളവരുടെ പഠനം തുടരാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, ഇടക്കിടെ ഷെല്ലാക്രമണവും മറ്റുമുണ്ടാകുമ്പോൾ ഇൻറർനെറ്റ് ബന്ധം തടസ്സമാകുന്നു. യുക്രെയ്നിൽ ആറുവർഷ കോഴ്സാണ്. എല്ലാ വർഷവും നാലുലക്ഷം വീതമാണ് ഫീസ്. ഇതുകൂടാതെയാണ് താമസ-ഭക്ഷണച്ചെലവ്. ഈ സെമസ്റ്ററിലെ ഫീസൊക്കെ ഇവർ ഈ മാസം ആദ്യം അടച്ചതാണ്. റഷ്യ ഇവർക്ക് പഠനം തുടരാൻ അനുമതി നൽകിയാൽ ഗുണകരമാകുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.