ചോർച്ച; ഹൗസ് ബോട്ട് കായലിൽ മുങ്ങി

ആലപ്പുഴ: മീനപ്പള്ളി ടെർമിനലിനോട് ചേർന്ന് ഹൗസ് ബോട്ട് കായലിൽ മുങ്ങി. തിങ്കളാഴ്ച വൈകീട്ട് 4.50നാണ് ഫിയോണ എന്ന ഹൗസ് ബോട്ട്​ ചോർച്ചയെത്തുടർന്ന് മുങ്ങിയത്. സഞ്ചാരികളുമായുള്ള യാത്രക്കിടെ കോലോത്ത് ജെട്ടിക്ക് സമീപം ബോട്ട് കുറ്റിയിൽ ഇടിച്ചിരുന്നു. മറ്റൊരു വള്ളത്തിനുവേണ്ടി ഒതുക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ടിന് ചോർച്ചയുണ്ടായി എന്നാണ് കരുതുന്നത്. ചോര്‍ച്ച ശ്രദ്ധയിൽപെട്ട ജീവനക്കാര്‍ ഹൗസ് ബോട്ട് മീനപ്പള്ളി ടെർമിനലിൽ അടുപ്പിച്ച് നാല് കുട്ടികളെയടക്കം പോണ്ടിച്ചേരി സ്വദേശികളായ 14 സഞ്ചാരികളെയും പുറത്തിറക്കി. ഇതിനുശേഷം ബോട്ട് മുങ്ങിത്താഴ്ന്നു. യാത്രക്കാരെ ടൂറിസം എസ്.ഐ പി. ജയറാം, സി.പി.ഒമാരായ രഞ്ജിത, ജ്യോതിഷ് എന്നിവർ ചേർന്ന് മറ്റൊരു ബോട്ടിൽ ഫിനിഷിങ് പോയന്‍റിലെത്തിച്ച് വാഹനത്തിൽ കയറ്റിവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.