അടൂർ: എം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷനിൽ നിയന്ത്രണംവിട്ട കാറിടിച്ച് യുവതി മരിച്ചു. ഭർത്താവിന് ഗുരുതര പരിക്കേറ്റു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്‍റെ ഭാര്യ സിംലിയാണ് (36) മരിച്ചത്. രാജേഷിനെ (38) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തി ഇരുവരും സംസാരിക്കുന്നതിനിടെ കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന സ്കോർപിയോ കാർ ഇടിക്കുകയായിരുന്നു. കാർ പാതവശത്തെ ബാരിക്കേഡ് തകർത്ത് സ്കൂട്ടറിലിടിച്ചശേഷം നടപ്പാതയിൽ ഇടിച്ചുകയറിയാണ് നിന്നത്. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാർ പറഞ്ഞു. ചൂരക്കോട് കളത്തട്ട് ജങ്ഷന് സമീപം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുടുംബം. മക്കൾ: റെയ്സർ, റിയ. സിംലിയുടെ മൃതദേഹം അടൂർ ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ. PTD simli (36) ADR സിംലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.