സിൽവർ ലൈൻ: സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നത്​ -ജനകീയ സമിതി

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ നിലപാട് വിശദീകരിക്കാൻ അവസരം നിഷേധിക്കുന്ന സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സർ​വേ നടത്താമെന്ന്​ ചൂണ്ടിക്കാട്ടി അപ്പീൽ തള്ളിയ സുപ്രീംകോടതി വിധി, പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ ആശങ്കകൾ വേണ്ട രീതിയിൽ വിശകലനം ചെയ്തതല്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം. സ്ഥലം ഏറ്റെടുത്ത്​ കഴിഞ്ഞെന്ന്​ വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ച്​ കല്ലിടുന്നതെന്ന്​ ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണെന്ന് സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.