-മെട്രോ ട്രെയിൻ സർവിസ് നടത്തി കൊച്ചി: വ്യവസായ ജില്ലയെ നിശ്ചലമാക്കി അഖിലേന്ത്യ പണിമുടക്ക് ദിനം. മെട്രോ ട്രെയിൻ സർവിസ് ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങളെല്ലാം പണിമുടക്കിൽ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി, ചരക്കുലോറികൾ, ഓട്ടോ, ടാക്സി സർവിസുകൾ എല്ലാം നിരത്തിൽ നിന്നൊഴിഞ്ഞു. എറണാകുളം നഗരത്തിൽ അപൂർവം ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളുമാണ് തുറന്നത്. മുനിസിപ്പാലിറ്റികൾ ഒഴികെയുള്ള ജില്ലയുടെ മറ്റു ഭാഗങ്ങളിൽ കടകൾ തുറന്നു. പ്രധാന ജങ്ഷനുകളിൽ എല്ലാം പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. എറണാകുളം, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ യാത്രക്കാർക്ക് മെട്രോ ട്രെയിൻ സർവിസുകൾ സഹായകമായി. സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ധാരാളമായി നിരത്തിലിറങ്ങി. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾ, സർവിസ് സംഘടനകൾ, അധ്യാപകർ, പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, ചെറുകിട വ്യാപാരികൾ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തോടെ പണിമുടക്കിയ തൊഴിലാളികൾ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തുടർന്ന് തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു. എറണാകുളം കലൂരിൽ നടന്ന സമരകൂട്ടായ്മ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എം.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു. പി.ആർ. മുരളീധരൻ, ടി.സി. സഞ്ജിത്, പി.എം.എ. ലത്തീഫ്, ചാൾസ് ജോർജ്, എം. ജീവകുമാർ, പി.എസ്. ഫാരിഷ, ടോമി മാത്യു, സി.ജെ. നന്ദകുമാർ, അഡ്വ. എം. അനിൽകുമാർ, കെ.വി. മനോജ് എന്നിവർ സംസാരിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത് തൊഴിലാളികളുടെ സമര സർഗോത്സവം തുടങ്ങി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ അഡ്വ. എ.എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.ആർ. മുരളീധരൻ, എൻ.എ. മണി, വി.കെ. പ്രകാശൻ, പി.കെ. സുധീർ, പി.എസ്. സതീഷ്, കെ.വി. അനിൽകുമാർ, എൻ.വി. മഹേഷ്, ഇ.പി. സുരേഷ്, വി.കെ. പ്രസാദ്, അനിൽ പാലത്തിങ്കൽ, കെ.ടി. സാജൻ എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ നേതൃത്വത്തിൽ ഗാനമേളയും കവിതാലാപനവും നടത്തി. ചിത്രങ്ങൾ അഷ്കർ ER palarivattom: ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത സമരസമിതി പാലാരിവട്ടത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.