-അമ്പലമുകൾ ബി.പി.സി.എല്ലിന് മുന്നിലാണ് സംഭവം പള്ളിക്കര: പണിമുടക്കുദിവസം അമ്പലമുകൾ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ജോലിക്കെത്തിയവരെ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ സമരക്കാര്‍ റോഡില്‍ അണിനിരന്ന് ഡ്യൂട്ടിക്കായി എത്തിയവരെ പ്രധാന ഗേറ്റില്‍ തടഞ്ഞു. ജീവനക്കാരുമായി എത്തിയ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞിട്ടു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പിന്നീട് പൊലീസ് അകമ്പടിയിൽ ജീവനക്കാരെ കമ്പനിയിലേക്ക് കയറ്റി. കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), ജനറല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു), കൊച്ചിന്‍ റിഫൈനറി ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്, കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂനിയന്‍ അംഗങ്ങള്‍ പണിമുടക്കില്‍ പങ്കെടുത്തു. കൊച്ചിന്‍ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷന്‍ പണിമുടക്കില്‍ പങ്കെടുത്തില്ല. നേരത്തേ അമ്പലമുകള്‍ ബി.പി.സി.എല്ലില്‍ തൊഴിലാളികള്‍ പണിമുടക്കുന്നത് ഹൈകോടതി തടഞ്ഞിരുന്നു. പണിമുടക്കുന്ന തൊഴിലാളികളുടെ 16 ദിവസത്തെ ശമ്പളം പിടിച്ചെടുക്കുമെന്ന് കാണിച്ച് കമ്പനി മാനേജ്മെന്‍റ് തൊഴിലാളികള്‍ക്ക് നോട്ടീസും നല്‍കി. പണിമുടക്കിയവർ സംഘടിപ്പിച്ച തൊഴിലാളിസംഗമം സി.ഐ.ടി.യു വര്‍ക്കിങ് കമ്മിറ്റി അംഗം സി.കെ. മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. തോമസ് കണ്ണടിയില്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, പോള്‍സണ്‍ പീറ്റര്‍, എന്‍.കെ. ജോര്‍ജ്, എം.വൈ. കുരിയാച്ചന്‍, സിന്ധു സത്യന്‍, എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു (er palli 3) സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അമ്പലമുകളിൽ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.