ഉളിയന്നൂർ കടവിലാൻ റോഡ് ഉദ്ഘാടനം        

ആലുവ: നവീകരിച്ച ഉളിയന്നൂർ കടവിലാൻ റോഡ് പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് മുട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽപെടുന്ന റോഡ് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഏഴുലക്ഷം രൂപ വകയിരുത്തിയാണ് നവീകരിച്ചത്. വാർഡ് അംഗം സിയാദ് പറമ്പത്തോടം അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ സലീം പതുവന, എട്ടാം വാർഡ് കൺവീനർ നിഷാദ് പള്ളത്ത്, ഷമീർ കുറുപ്പത്ത്, കുഞ്ഞുമുഹമ്മദ് മുപ്പുകണ്ടതിൽ, ബക്കർ കുറുപ്പത്ത്, കെ.ഐ. കബീർ, അബ്ദുൽ അസീസ്‌, അബ്ദുൽ റഹ്മാൻ കടവിലാൻ, കുഞ്ഞുമക്കാർ, ബഷീർ കടവിലാൻ എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea yas5 kadavilan road നവീകരിച്ച ഉളിയന്നൂർ കടവിലാൻ റോഡ് പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് മുട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.