നിർധന യുവാവിന് പൊലീസിൻെറ കൈത്താങ്ങ് നെടുമ്പാശ്ശേരി: ശാരീരിക-മാനസിക വെല്ലുവിളികളാലും അർബുദത്താലും വിഷമിക്കുന്ന പിരാരൂർ സ്വദേശിയായ യുവാവിന് നെടുമ്പാശ്ശേരി ജനമൈത്രി പൊലീസിൻെറ കൈത്താങ്ങ്. കാലടി ശ്രീശങ്കര കോളജ് എൻ.എസ്.എസ് യൂനിറ്റും അങ്കമാലിയിലെ ഗൃഹോപകരണ വിതരണക്കാരായ മൈജിയും ചേർന്ന് ഗൃഹോപകരണങ്ങളും നൽകി. ആലുവ ഡിവൈ.എസ്.പി വി. ശിവൻകുട്ടി വീട്ടിലെത്തി ഗൃഹോപകരണങ്ങൾ കൈമാറി. കാലടി പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ആന്‍റണി, മെംബർ അംബിക ബാലകൃഷ്ണൻ, എസ്.എച്ച്.ഒ പി.എം. ബൈജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. മഞ്ജു വി. കുമാർ, ഡോ. അനുമോൾ, ജനമൈത്രി ബീറ്റ് ഓഫിസർ ജിസ്മോൻ, സിജോ ജയിംസ്, അൽഫസ്, സലജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.