പൊലീസിൻെറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ പറവൂർ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചു ശല്യമുണ്ടാക്കുകയും പൊലീസിൻെറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. മഠത്തുംപടി മുതിരപ്പറമ്പിൽ നിഥിൻ (24), പുത്തൻവേലിക്കര വാഴവളപ്പിൽ അൽക്കേഷ് (24), മഠത്തുംപടി പുളിക്കൽ രഞ്ജിത്ത് (39) എന്നിവരെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൈതച്ചിറ ഭാഗത്ത് പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയ ഇവരെ കഴിഞ്ഞ ദിവസം വൈകീട്ട് പട്രോളിങ്ങിനിടെ പിടികൂടിയിരുന്നു. ജീപ്പിൽ കയറ്റാൽ ശ്രമിച്ച സമയം പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിച്ച് കടന്നുകളഞ്ഞ ഇവരെ പിന്നീട് ഓടിച്ച് പിടികൂടുകയായിരുന്നു. സി.ഐ വി. ജയകുമാർ, എസ്.ഐമാരായ എം.എസ്. മുരളി, എം.വി. സുധീർ എ.എസ്.ഐ ഹരിദാസ്, സി.പി.ഒ അനൂപ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. ഫോട്ടോ EA PVR arrest 6 രഞ്ജിത്ത്, അൽക്കേഷ്, നിഥിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.