ആലങ്ങാട് പഞ്ചായത്ത്​ ബജറ്റ്

ആലങ്ങാട്: പ്ലാസ്റ്റിക് രഹിത പഞ്ചായത്താക്കി മാറ്റാൻ ലക്ഷ്യമിട്ട്​, മാലിന്യ നിർമാർജനത്തിനും കുടിവെള്ള ലഭ്യതക്കും മുൻഗണന നൽകി ആലങ്ങാട് പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 37,85,41,917 രൂപ വരവും 37,59,41,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ലത പുരുഷൻ അവതരിപ്പിച്ചു. കാർഷികം, ഭവനനിർമാണം, മാലിന്യ നിർമാർജനം, കുടിവെള്ള ലഭ്യത എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ബജറ്റിൽ ഉൽപാദന മേഖലയുടെ വളർച്ചക്ക്​ 2,51,00,000 രൂപയും സേവന മേഖലയിൽ 9,76,47000 രൂപയും പശ്ചാത്തല മേഖലയിൽ 3,75,34,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡൻറ് പി.എം. മനാഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.