ഗിഫ്റ്റ് സിറ്റി സമര നേതാക്കള്‍ക്കെതിരെ കേസ്

അയ്യമ്പുഴ: ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ സമരം നയിച്ച ജനകീയ മുന്നേറ്റ സമിതി നേതാക്കള്‍ക്കെതിരെ സി.ആര്‍.പി.സി 107 പ്രകാരം ആര്‍.ഡി.ഒ കോടതി കേസെടുത്തതിൽ പ്രതിഷേധം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ കണക്കുകള്‍ പ്രകാരം 270 ലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റ സമിതി രൂപവത്​കരിക്കുന്നതും സമാധാനപരമായ സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, ജനകീയ പ്രതിഷേധങ്ങളുടെ ഫലമായി സര്‍ക്കാര്‍ പിന്നീട് നിലപാട് മയപ്പെടുത്തുകയും 15 വീട്​ മാത്രമായി കുടിയൊഴിപ്പിക്കല്‍ ലിസ്റ്റ് ചുരുക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തില്‍നിന്നും ജനകീയ മുന്നേറ്റ സമിതി പിന്മാറി. എന്നാല്‍, ഇപ്പോള്‍ സമരസമിതി കണ്‍വീനര്‍മാരുള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ പുതിയ കേസുകള്‍ ചുമത്തിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാൻ നടത്തിയ ജനാധിപത്യ സമരങ്ങള്‍ക്ക് ജനങ്ങളും പൊലീസും സാക്ഷികളാണെന്നും സമാധാനപരമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത നടപടികള്‍ പുനഃപരിശോധിക്കണമെന്നും ജനകീയ മുന്നേറ്റ സമിതി കണ്‍വീനര്‍മാര്‍ പറഞ്ഞു. ചിത്രം: അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ സമരം നയിച്ച ജനകീയ മുന്നേറ്റ സമിതി നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഭാരവാഹികള്‍ സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.