മന്ത്രിയായിക്കഴിഞ്ഞ് സജി ചെറിയാ‍െൻറ സ്വത്ത് വര്‍ധിച്ചോയെന്ന് പി.സി. തോമസ്

മന്ത്രിയായിക്കഴിഞ്ഞ് സജി ചെറിയാ‍ൻെറ സ്വത്ത് വര്‍ധിച്ചോയെന്ന് പി.സി. തോമസ് കൊച്ചി: മന്ത്രിയായിക്കഴിഞ്ഞ് സജി ചെറിയാ‍ൻെറ സ്വത്ത് വര്‍ധിച്ചോയെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ്​ ചെയര്‍മാന്‍ പി.സി. തോമസ്. മന്ത്രിയാകുന്നതിനുമുമ്പ് സജി ചെറിയാന്‍ ഔദ്യോഗികമായി എഴുതിക്കൊടുത്തിരുന്നത് 32,41,000 രൂപയാണ് സ്വത്തെന്നായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ടെലിവിഷനില്‍കൂടി അറിയിച്ചത് അഞ്ചുകോടിയെന്നായിരുന്നു. മന്ത്രിയായി ഒരുവര്‍ഷം തികയുന്നതിനുമുമ്പേ ഇത്രമാത്രം സ്വത്ത് സമ്പാദിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നും പി.സി. തോമസ് വാർത്തസമ്മേളനത്തില്‍ ചോദിച്ചു. മന്ത്രിയുടെ അനധികൃത സ്വത്തുസമ്പാദനത്തിനെതിരെ 10 ദിവസത്തിനകം വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഹൈകോടതിയിലോ സുപ്രീംകോടതിയിലോ പൊതുതാൽപര്യഹരജി നൽകാനാണ് നീക്കം. അതിനു മുന്നോടിയായി മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.