കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ശ്രീപാർഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. മഹോത്സവത്തിന് എത്തിച്ച മാറാടി അയ്യപ്പനാണ് ശനിയാഴ്ച ഉച്ചയോടെ ഇടഞ്ഞത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് തളച്ചു. ക്ഷേത്രമതിലും സ്ഥാപിച്ചിരുന്ന പന്തലും മൈക്ക്സെറ്റും ലൈറ്റുകളും കസേരകളും തകർത്തു. ആന ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് ഇറങ്ങാതിരുന്നതിനാൽ അപകടങ്ങൾ ഒഴിവായി. വെള്ളിയാഴ്ച രാത്രിയാണ് മാറാടി അയ്യപ്പനെ ചേരാനല്ലൂരിൽ എത്തിച്ചത്. സമീപത്തെ പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചിന് നടക്കേണ്ടിയിരുന്ന കാഴ്ചശീവേലിക്ക് ആനയെ ഒരുക്കുന്നതിന് ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെത്തിച്ച് കുളിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് ഇടഞ്ഞത്. തളക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറും എത്തി വെടിവെക്കുകയായിരുന്നു. ആനയുടെ മുൻ ഉടമയും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.