വഖഫ് നിയമനം: സമരവുമായി മുന്നോട്ട് -സാദിഖലി തങ്ങൾ

ആലപ്പുഴ: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമരവുമായി മുസ്​ലിം ലീഗ് മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭയിലാണ് തീരുമാനം പ്രഖ്യാപിച്ചത്. അവിടെത്തന്നെ തീരുമാനം പിൻവലിക്കണം. യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കെ-റെയിലിനെതിരെ നടക്കുന്നത് ജനകീയ സമരമാണ്; രാഷ്ട്രീയ സമരമല്ല. ജനങ്ങൾ മുഴുവൻ പദ്ധതിക്ക് എതിരാണ്. തീരുമാനം പുനഃപരിശോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.