മലയാറ്റൂര്‍: മണപ്പാട്ടുചിറയില്‍ മാലിന്യം നിറഞ്ഞു. മീന്‍ വളര്‍ത്തലിൻെറ മറവില്‍ അറവുശാല മാലിന്യവും കോഴി വേസ്റ്റും ഇവിടെ തള്ളി ചിറ മലിനപ്പെടുത്തുന്നതായി മലയാറ്റൂര്‍ ജനകീയ വികസന സമിതി ഭാരവാഹികള്‍ ആരോപിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ചിറയും പരിസരവും. ശുദ്ധജല തടാകമായ ചിറ 110 ഏക്കര്‍ വിസ്തൃതിയിലുള്ളതാണ്. പ്രദേശത്തെ കിണറുകളില്‍ ഉറവയായി വെള്ളം എത്തുന്നത് ചിറയില്‍ കെട്ടിനിൽക്കുന്നതുകൊണ്ടാണ്. രാസമാലിന്യം കലര്‍ന്ന തീറ്റക്കൂട് മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നതായും കോഴി വേസ്റ്റ് തള്ളുന്നതും ചിറയിലെ വെള്ളം മലിനമാകാന്‍ കാരണമാകുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി പരാതി നല്‍കിയെങ്കിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടിയുണ്ടായില്ലെങ്കില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും വിവിധ സംഘടന ഭാരവാഹികള്‍ അറിയിച്ചു. ചിത്രം: മലിനമായ നിലയിൽ മലയാറ്റൂര്‍ മണപ്പാട്ടുചിറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.