പണിമുടക്കിൽനിന്ന്​ ഒഴിവാക്കണം -മർച്ചന്‍റ്​സ് ചേംബർ ഓഫ് കോമേഴ്‌സ്

കൊച്ചി: രണ്ടുദിവസത്തെ പണിമുടക്കിൽനിന്ന് വ്യാപാര-വ്യവസായ മേഖലകളെ ഒഴിവാക്കണമെന്ന് കേരള മർച്ചന്‍റ്​സ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ്​ കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മൂന്ന് ദിവസം സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടിവരുന്നത് വ്യാപാര മേഖലക്ക്​ ബുദ്ധിമുട്ടുണ്ടാക്കും. സാമ്പത്തിക-വ്യാപാര മേഖലകൾ കടുത്ത പ്രതിസന്ധിയിലായിരുന്നത് തിരിച്ചുവരവിന് ശ്രമിക്കുന്ന സാഹചര്യത്തിലുള്ള പണിമുടക്ക് ന്യായീകരിക്കാനാവില്ല. അസംഘടിത മേഖലയിൽ തൊഴിലുകൾ ചെയ്തും ചെറിയ വ്യാപാരങ്ങളിൽ ഏർപ്പെട്ടും ഉപജീവനം നടത്തുന്നവർക്കുനേരെയുള്ള വെല്ലുവിളിയായി പണിമുടക്ക് മാറരുതെന്നും അവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.