എം.എൽ.എയുടെ ഭാര്യയുൾപ്പെട്ട സംഘമാണ് പോക്​സോ കേസിൽ കുടുക്കിയതെന്ന്​ അഞ്ജലി റീമാ ദേവ്

കൊച്ചി: എം.എൽ.എയുടെ ഭാര്യയുൾപ്പെട്ട ആറംഗ സംഘമാണ് തന്നെ പോക്​സോ കേസിൽ കുടുക്കിയതെന്ന് 'നമ്പർ18' ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റീമാ ദേവ്. എം.എൽ.എയുടെ ഭാര്യ ഉൾപ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകൾ ചോദ്യംചെയ്തതിന്‍റെ പേരിലാണ്​ പരാതിക്കാരിയെ ഉപയോഗിച്ച്​ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്​. ചോദ്യംചെയ്യലിനായി കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഞ്ജലി. വയനാട് സ്വദേശിയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് ഹോട്ടലുടമ റോയി വയലാറ്റ്​, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഹോട്ടലിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ജലിയാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.