ആസിഡ്​ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കോലഞ്ചേരി: അതിർത്തിതർക്കത്തെ തുടർന്ന് നടന്ന . വടയമ്പാടി മുണ്ടേക്കാട്ട് ജിലു (36), ജിൽന (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതിർത്തിതർക്കം നിലനിൽക്കുന്നതിനിടെ ഇന്നലെ വൈകീട്ട് സ്ഥലം അളന്നുതിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുത്തൻകുരിശ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.