കൊച്ചി: ബിരുദ പ്രവേശനത്തിന് അഖിലേന്ത്യതലത്തിൽ പരീക്ഷ നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്ര സർവകലാശാലകളിലെ പ്രവേശന പൊതുപരീക്ഷ ഉത്തരവെന്ന് കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മൻെറ് അസോസിയേഷൻ. ഗ്രേസ് മാർക്കിന്‍റെ പേരിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് നൽകപ്പെട്ടിരുന്ന അധികം മാർക്കുകളുടെ അടിസ്ഥാനത്തിൽ ബിരുദ പ്രവേശനത്തിനുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളുടെ അർഹത നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കും മാനവവിഭവശേഷി മന്ത്രാലയത്തിനും അസോസിയേഷൻ നിവേദനം സമർപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്താനും ഇന്ത്യൻ സർവകലാശാലകളിൽനിന്ന് ബിരുദം നേടുന്നവർക്ക് അന്തർദേശീയതലത്തിൽ കൂടുതൽ അവസരവും അംഗീകാരവും ലഭിക്കാനും പുതിയ നയം സഹായിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ടി.പി.എം. ഇബ്രാഹീം ഖാൻ പറഞ്ഞു. ഗ്രേസ് മാർക്ക് സംബന്ധിച്ച ഹൈകോടതി വിധിയും പുതിയ കേന്ദ്ര ഉത്തരവും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുടെ വളർച്ചയിൽ നാഴികക്കല്ലാകുമെന്നുമാണ് അസോസിയേഷന്‍റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.