കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം 50 സെന്‍റ് സ്ഥലത്ത് സമ്പൂർണ ജൈവകൃഷിയൊരുക്കി മാതൃകയായിരിക്കുകയാണ് പിണ്ടിമന മാലിയിൽ എം.ജെ. കുര്യൻ എന്ന കർഷകൻ. വർഷങ്ങളായി തന്‍റെ കൃഷിഭൂമിയിൽ ജൈവരീതി അവലംബിച്ച് മികച്ച വിളവ് നേടുന്ന ഈ കർഷകൻ ഈ വർഷം കുക്കുംബർ, പയർ, പടവലം, പാവൽ തുടങ്ങി വിവിധ തരം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വിളവെടുപ്പ് ഉത്സവം ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ, കൃഷി അസി. ഡയറക്ടർ വി.പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 7 Krishi ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.