മൂവാറ്റുപുഴ: കെ-റെയിൽ പദ്ധതി കേരളത്തിൽ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരളകോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. പാർട്ടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനൂപ്. റിട്ടേണിങ് ഓഫിസർ എം.എ. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റെജി ജോർജ്, ജില്ല പ്രസിഡന്റ് ഇ.എം. മൈക്കിൾ, സുനിൽ എടപ്പാലക്കാട്ട് , ബിജു കെ.തോമസ്, പി.വൈ. മൻസൂർ, സജീവൻ തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി പി.സി. തോംസൺ (പ്രസിഡന്റ്), പി.വി. സോമൻ ( സെക്രട്ടറി), ജോജർ മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.