ജൈവ കാർഷിക പഞ്ചായത്ത് പുരസ്കാരം കോട്ടുവള്ളിക്ക്​

വരാപ്പുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്‍റെ ജില്ലയിലെ മികച്ച ലഭിച്ചു. പഞ്ചായത്തിൽ നടപ്പാക്കിയ ജൈവ കാർഷിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. കൃഷിയോഗ്യമായ എല്ലായിടത്തും കൃഷി ചെയ്ത് തരിശുരഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുകയാണ് ഗ്രാമപഞ്ചായത്ത്​. വീട്ടുവളപ്പിൽ കൃഷിയാരംഭിച്ച് പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തമാകാനുള്ള ശ്രമത്തിലാണ് കോട്ടുവള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.