കടുങ്ങല്ലൂർ: എടയാർ . കമ്പനി വളപ്പിൽ കൂട്ടിയിട്ടിട്ടുള്ള ഫൈബർ മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനുശേഷമാണ് സംഭവം. ഇതേതുടർന്ന് പരിസരമാകെ പുക പടർന്നു. ഏലൂർ, ആലുവ എന്നിവിടങ്ങളിൽനിന്ന് അഞ്ച് ഫയർ എൻജിനുകളെത്തിയാണ് 7.45ഓടെ തീയണച്ചത്. കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഏതാനും ദിവസംമുമ്പും ഇത്തരത്തിൽ മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇടക്കിടക്ക് മാലിന്യങ്ങൾക്ക് തീപിടിക്കുന്നതിൽ ദുരൂഹതയുള്ളതായി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് നാസർ എടയാർ ആരോപിച്ചു. ആരെങ്കിലും മനഃപൂർവം തീയിടുന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാപ്ഷൻ ea yas8 fire എടയാർ ബിനാനി സിങ്ക് കമ്പനി വളപ്പിൽ കൂട്ടിയിട്ടിട്ടുള്ള ഫൈബർ മാലിന്യങ്ങൾക്ക് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.