മുനമ്പം തിരുകുടുംബ ദൈവാലയത്തിൽ ഊട്ട് തിരുനാൾ

മുനമ്പം: തിരുക്കുടുംബ ദേവാലയത്തിലെ ഊട്ട് തിരുനാളിന് ആരംഭം കുറിച്ച് കൊടിയേറി. കോട്ടപ്പുറം സെന്‍റ്​ മൈക്കിൾസ് കത്തീഡ്രൽ വികാരി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മുഖ്യ കാർമിത്വം വഹിച്ചു. റവ. ഫാ. ഫ്രാൻസൻ കുരിശിങ്കൽ വചന സന്ദേശം നൽകി. ഇടവക വികാരി ഫാ. ബിജു പാലപ്പറമ്പിൽ സഹകാർമികനായി. ശനി രാവിലെ ഒൻപതിന്​ തിരുനാൾ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.ഡോ. ആന്‍റണി കുരിശിങ്കൽ മുഖ്യകാർമികത്വം വഹിക്കും. തിരുന്നാളിന് വികാരി ഫാ. ബിജു പാലപ്പറമ്പിലും കൺവീനർ ആൻസിലി പടമാടൻ, ഹെൻട്രി ഒളാട്ടുപുറത്ത്, ജോസഫ് പള്ളിപ്പറമ്പിൽ, കേന്ദ്ര സമിതി പ്രസിഡന്‍റ്​ സെബാസ്റ്റ്യൻ കാവലംകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി ക്ലീറ്റസ് പനക്കൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.