കേരള സർവകലാശാല വാർത്തകൾ

പരീക്ഷഫലം തിരുവനന്തപുരം: കാര്യവട്ടം യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ 2018 സ്​കീം നാലാം സെമസ്റ്റർ റെഗുലർ, ഇംപ്രൂവ്മെന്‍റ്​, സപ്ലിമെന്‍ററി സെപ്റ്റംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വൈവ വോസി ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ലീഷ് (എസ്​.ഡി.ഇ) പരീക്ഷയുടെ വൈവ വോസി മാർച്ച് 21 മുതൽ 25 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ്​ ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്​​ ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി മാർച്ച് 25ന് തിരുവനന്തപുരം ഗവ. വനിതാ കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്​, ബി.എം.എസ്​ ഹോട്ടൽ മാനേജ്മെന്‍റ്​ കോഴ്സിന്‍റെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ നാല്​ മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷഫീസ്​ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്​ ബി.എ, ബി.എസ്​സി, ബി.കോം ഡിഗ്രി (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ്​ 2019 അഡ്മിഷൻ, സപ്ലി​െമന്‍ററി 2018-2017 അഡ്മിഷൻ, മേഴ്സി ചാൻസ്​ 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 23 വരെയും 150 രൂപ പിഴയോടെ മാർച്ച് 26 വരെയും 400 രൂപ പിഴയോടെ മാർച്ച് 29 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.