വ്യാപാരികള്‍ക്ക് പരിശീലന പരിപാടി

വൈപ്പിന്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിന്‍ മേഖല കമ്മിറ്റിയുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ വകുപ്പ് നായരമ്പലം വ്യാപാര ഭവനില്‍ വ്യാപാരികള്‍ക്ക്  ഫോസ്ടാക് പരിശീലന പരിപാടി നടത്തി. മേഖല പ്രസിഡന്‍റ്​ കെ. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നായരമ്പലം യൂനിറ്റ് പ്രസിഡന്‍റ്​ എന്‍.എ. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ഫോസ് ടാഗ് പരിശീലന പരിപാടി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം പോള്‍ ജെ.മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. പഴങ്ങാട് യൂനിറ്റ് പ്രസിഡന്‍റ്​ വി.കെ. ജോയി അധ്യക്ഷതവഹിച്ചു. ഫുഡ് സേഫ്സ്റ്റി ഓഫിസര്‍മാരായ ഡോ. സിന്ധ്യ ജോസ്, സ്മിത രവീന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.