പള്ളുരുത്തി: കായൽ വേലിയേറ്റം തടയുന്നതിനായി ഇടക്കൊച്ചിയിൽ സ്ലൂയിസ് നിർമാണം പൂർത്തിയാകുന്നു. ഇടക്കൊച്ചി പതിനാറാം ഡിവിഷനിൽ കൊച്ചി നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ മുടക്കിയാണ് മൂന്ന് സ്ലൂയിസുകൾ നിർമിക്കുന്നത്. ഇടക്കൊച്ചിയിൽ രൂക്ഷമായ വേലിയേറ്റം അനുഭവപ്പെട്ട ഇടക്കൊച്ചി സെറ്റിൽമെന്‍റ് റോഡ് , കൊളംബസ് റോഡ്, കുട്ടികൃഷ്ണൻ വൈദ്യർ റോഡ് എന്നിവിടങ്ങളിലാണ് സ്ലൂയിസ് സ്ഥാപിച്ചിരിക്കുന്നത്. കായലിൽനിന്ന് കൂടുതലായി വെള്ളം കയറി വരുന്ന കനാലുകൾക്ക് കുറുകെയാണ് സ്ലൂയിസ് സ്ഥാപിച്ചിരിക്കുന്നത്. വേലിയേറ്റം അനുഭവപ്പെടുമ്പോൾ പ്രദേശത്തുള്ളവർക്ക് തന്നെ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് നിർമാണം പൂർത്തിയാകുന്നത്. കഴിഞ്ഞ തവണ രൂക്ഷമായ വേലിയേറ്റമാണ് ഇടക്കൊച്ചി പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. വേലിയേറ്റത്തിന് പരിഹാരം കാണുന്നതിന് കാതറിൻ കോൺവെന്‍റിന് സമീപം രണ്ട് സ്ലൂയിസുകൾ നിർമിക്കുന്നതിനായി മുൻ എം. എൽ.എ ജോൺ ഫെർണാണ്ടസ് 19 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2018 ൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതാണെങ്കിലും കരാറുകാരൻ ജോലി പൂർത്തിയാക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്. ഈ സ്ലൂയിസുകളുടെ നിർമാണം പൂർത്തിയായാൽ 16-ാം ഡിവിഷനിലെ വേലിയേറ്റത്തിന് ശാശ്വത പരിഹാരമാകുമെന്ന് കൗൺസിലർ അഭിലാഷ് തോപ്പിൽ പറഞ്ഞു. ചിത്രം - വേലിയേറ്റം തടയുന്നതിനായി ഇടക്കൊച്ചിയിൽ നിർമാണം പൂർത്തിയാകുന്ന സ്ലൂയിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.