ഐ.എസ്.എൽ സെമി ഫൈനൽ ബിഗ് സ്ക്രീനിൽ

ആലുവ: നഗരസഭ 100ാം വാർഷികത്തോടനുബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സി‍ൻെറയും ജംഷഡ്പൂർ എഫ്.സിയുടെയും ഐ.എസ്.എൽ സെമി ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ആലുവ നഗരസഭ ടൗൺഹാളിന് മുന്നിലാണ് മത്സരം കാണാൻ അവസരം ഒരുക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോണും സ്ഥിരം സമിതി അധ്യക്ഷൻ ഫാസിൽ ഹുസൈനും അറിയിച്ചു. ആലുവ ഫെഡറൽ ബാങ്കും കൊച്ചി സിറ്റി എഫ്.സി ഫുട്ബാൾ ക്ലബും നഗരസഭയും ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. ഐ.എസ്.എൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ്​ കാണികൾക്കായി ഷൂട്ട്ഔട്ട് മത്സരം ഉൾപ്പെടെ രസകരമായ മത്സരങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. മികച്ച രീതിയിൽ വ്യത്യസ്ത വേഷം അണിഞ്ഞ്​ മത്സരം കാണാനെത്തുന്ന പ്രേക്ഷകനെ തെഞ്ഞെടുത്ത് സമ്മാനം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.