കോതമംഗലം: ഭൂതത്താൻകെട്ടിൽ 2018 ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ മണൽ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ആന്‍റണി ജോൺ എം.എൽ.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിവർഷം സ്വദേശിയരും വിദേശീയരുമായ രണ്ട് ലക്ഷത്തോളം വിനോദ സഞ്ചാരികൾ വന്നുപോകുന്ന കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട്. എന്നാൽ, പ്രളയം മൂലം വലിയ തോതിൽ പടവുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ ഇവിടത്തെ ടൂറിസം വികസനത്തിനു കൂടി തടസ്സമാണ്. ഇതിനാൽ അടിയന്തരമായി മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.