കളമശ്ശേരി പോളിടെക്നിക് കോളജിൽ ടെക് ഫെസ്റ്റ് നാളെ

കളമശ്ശേരി: ഗവ. പോളിടെക്നിക് കോളജിൽ എൻജിനീയറിങ്​ വിഭാഗം ടെക്നിക്കൽ, നോൺ ടെക്നിക്കൽ വിഭാഗങ്ങളിലായി ടെക് ഫെസ്റ്റ് നടത്തും. ബുധനാഴ്ച കോളജ് കാമ്പസിൽ നടത്തുന്ന ഫെസ്റ്റിൽ ബിസിനസ്, എക്യുപ്മെന്‍റ്​, ടെക്നോളജി മേഖലയിൽ നവീന പ്രോജക്ട്​ ആശയങ്ങളുടെ അവതരണം, അവയുടെ വർക്കിങ്​ മോഡലുകളുടെ പ്രദർശനം, ശാസ്ത്ര സാങ്കേതിക മേഖലയിൽ ക്വിസ് മത്സരങ്ങൾ, ആട്ടോ കാഡ് ഡിസൈൻ മത്സരങ്ങൾ, ഓട്ടോ ഷോ, ഫോട്ടോഗ്രഫി മത്സരങ്ങൾ എന്നിവ ഉണ്ടാകും. രാവിലെ 9.30ന് ഡോ. സാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ആർ. ഗീതാദേവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.