(പടം) തൃപ്പൂണിത്തുറ: വാര്‍ഡ് കൗണ്‍സിലറെ വീടുകയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളിവീട്ടില്‍ കുട്ടാപ്പു എന്ന സനല്‍കുമാറിനെയാണ് (33) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയകാട്ടില്‍ ഒളിവില്‍ കഴിയവേ കഴിഞ്ഞ ദിവസം രാത്രി ചെമ്മീന്‍കെട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 19ാം വാര്‍ഡ് മെംബറും മാധ്യമപ്രവര്‍ത്തകനുമായ എം.കെ. അനില്‍കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടുകയറി ആക്രമിച്ചത്. കാറില്‍ വന്ന സംഘം ഗേറ്റ് ചവിട്ടി തുറന്ന് അകത്തുകയറുകയും അനില്‍കുമാറിനെ തള്ളിയിട്ടശേഷം വകവരുത്തമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇവര്‍ സമീപത്തെ ഹാർഡ്വെയര് സ്റ്റോറില്‍ പോയി കത്തി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ കടയുടമ കത്തി നല്‍കാതെ ഇവരെ പറഞ്ഞുവിടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ ആക്രമണത്തിനെത്തിയ കാര്‍ രണ്ടുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ദിനേശന്‍, സി.പി.ഒമാരായ ഗുജ്‌റാള്‍, ദീപേഷ്, വിനീത്, ബിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. EC-TPRA-2 Arrest സനല്‍കുമാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.