ബസിടിച്ച്​ സൈക്കിൾ യാത്രികൻ മരിച്ചു

തിരുവല്ല: കായംകുളം-തിരുവല്ല സംസ്ഥാന പാതയിലെ ആലംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയിയാണ്​ (19) മരിച്ചത്. ആലംതുരുത്തി ജങ്​ഷന് സമീപം ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. കായംകുളത്തുനിന്ന്​ തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം പശ്ചിമബംഗാളിൽ എത്തിച്ച് സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.