'പൊളിറ്റിക്കൽ കറക്ട്​നസ്' ഏഷ്യൻ ബൂക്സ് ഓഫ് റെക്കോഡ്സിൽ

കൊച്ചി: എ.വി.എ പ്രൊഡക്ഷൻസ്​ നിർമിച്ച 'പൊളിറ്റിക്കൽ കറക്ട്​നസ്' എന്ന ഹ്രസ്വചിത്രം ഏഷ്യൻ ബുക്സ് ഓഫ് റെക്കോഡ്​സിൽ ഇടംപിടിച്ചു. ഫീച്ചർ ഫിലിമിന്‍റെ സാങ്കേതികതകൾ ഉപയോഗിച്ച്​ നിർമിച്ച ഈ ലഘുചിത്രം യു ട്യൂബിലും ടി.വി ചാനലിലുമായി ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. കോഴിക്കോട്ടെ പ്രശസ്ത പുഷ്പവിലാസം കുടുംബത്തിലെ അഞ്ചുമുതൽ 88 വയസ്സുവരെയുള്ള അംഗങ്ങളാണ്​ ഇതിൽ അഭിനയിച്ചത്​. കുടുംബാംഗം കൂടിയായ എ.വി. അനൂപ്, മുൻ ആരോഗ്യ ഡയറക്ടർ ആർ.എൽ. സരിത, കണ്ണൂർ ലേബർ കോടതി ജഡ്​ജി ആർ.എൽ. ബൈജു എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. സംവിധായകൻ സന്ദീപും ഗാനരചയിതാവ്​ ദുർഗ അരവിന്ദും കുടുംബാംഗങ്ങളാണ്​. മനു ഗോപാലിന്‍റേതാണ്​ കഥ. ഛായാഗ്രഹണം ഷിജി ജയദേവൻ, സംഗീതം ധീരജ് സുകുമാരൻ, ഓഡിയോഗ്രഫി ജിതേന്ദ്രൻ ലാൽ മീഡിയ, എഡിറ്റിങ്​ മെന്‍റോസ് ആന്‍റണി, കോറിയോഗ്രഫി ഇംതിയാസ് അബൂബക്കർ, ആർട്ട് ഉപേന്ദ്രനാഥൻ, മേക്കപ്പ് ബിനീഷ്. ​കാപ്​ഷൻ -ekg political correctness 'പൊളിറ്റിക്കൽ കറക്ട്​നസ്' എന്ന ഹ്രസ്വ ചിത്രത്തിന്​ ലഭിച്ച ഏഷ്യൻ ബുക്സ്​ ഓഫ്​ റെക്കോഡ്​സ്​ സാക്ഷ്യപത്രം എ.വി. അനൂപിന്​ ആർ. വിവേക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.