കോൺഗ്രസ് തിരുത്തൽ നടത്തണം -ബെന്നി ബഹനാൻ

കൊച്ചി: തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങളെ കുറിച്ച് കോൺഗ്രസ് ആത്മവിമർശനം നടത്തുകയും സമയബന്ധിതമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ബെന്നി ബഹനാൻ എം.പി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ശക്തി പ്രാപിക്കുന്നു എന്ന തിരിച്ചറിവ് പാർട്ടി നേതൃത്വത്തിനുണ്ടാകണം. ബി.ജെ.പി വിരുദ്ധ വോട്ടുകൾ കോൺഗ്രസിൽ കേന്ദ്രീകരിച്ചില്ല. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം. നേതൃത്വത്തിലുള്ള ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തേണ്ട അവസരമല്ലിത്. പാർട്ടി നേതൃത്വം സ്വയം വിമർശനം നടത്തണം. അടിയന്തര തിരുത്തൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.