തൊഴിലാളി ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം മാതൃക -പി. രാജു

കൊച്ചി: തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. രാജു. ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല സമ്മേളന ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം പ്രസിഡന്‍റ്​ വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചികിത്സ ധനസഹായ വിതരണം എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് എം.പി. രാധാകൃഷ്ണൻ, വിദ്യാഭ്യാസ അവാർഡ് വിതരണം എ.ഐ.ടി.യു.സി ജില്ല ജോയന്‍റ്​ സെക്രട്ടറി ടി.സി. സൻജിത്ത് എന്നിവർ നിർവഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്, യൂനിയൻ ജില്ല പ്രസിഡന്‍റ്​ കെ.എൻ. ഗോപി, ബിനു വർഗീസ്, എം.എസ്. രാജു, ​ രാജേഷ് കാവുങ്കൽ, എ. അഫ്സൽ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.