കൊച്ചി: ദേശീയ വിദ്യാഭ്യാസ നയവും ഖാദർ കമ്മിറ്റി റിപ്പോർട്ടും സയാമീസ് ഇരട്ടകളാണെന്ന് കാലടി സർവകലാശാല മുൻ വി.സി ഡോ.എം.സി. ദിലീപ്കുമാർ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ വിദ്യാഭ്യാസ നയത്തിലെ ന്യൂനതകൾ എന്തെന്ന് പറയാതെ പുതിയ നിയമങ്ങൾ രൂപവത്കരിക്കുന്നത് സമൂഹപുരോഗതിയെ കാര്യമായി ബാധിക്കും. അധ്യാപകരെ വിശ്വാസത്തിലെടുക്കാതെ ബാഹ്യശക്തികളുടെ ഇടപെടൽ വിദ്യാലയങ്ങളിൽ അനുവദിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും കുട്ടികളുടെ നിലവാരത്തകർച്ചയും ഉണ്ടാക്കും. നിലവിലെ നിയമ സംവിധാനത്തിലെ അപാകതകൾ പരിശോധിച്ചും പുതിയവ ആവശ്യമായ ചർച്ചകളിലൂടെയും സമഗ്ര പൊതുവിദ്യാഭ്യാസ പരിഷ്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. ഷാജിമോൻ മോഡറേറ്ററായി. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ, ജനറൽ സെക്രട്ടറി സി. പ്രദീപ്, ട്രഷറർ എസ്. സന്തോഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, സംസ്ഥാന ഭാരവാഹികളായ കെ. അബ്ദുൽ മജീദ്, നിസാം ചിതറ, ഫിലിപ്പച്ചൻ ,കെ. രമേശൻ, ബി. ബിജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.