കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യ സംസ്കരണ യൂനിറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യഘട്ടം ഓരോ വാര്‍ഡിലും 25 ബിന്നാണ് വിതരണം ചെയ്യുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സന്ധ്യ നാരായണപിള്ള, മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ. ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിജി സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആന്‍റണി കയ്യാല, ജെസി ജോര്‍ജ്, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ മോഹനന്‍, സി.ഒ. മാര്‍ട്ടിന്‍, കെ.എ. വറിയത്, എ.വി. സുനില്‍, കെ.കെ. അബി, പി.ടി. തോമസ്, ബീന ഷിബു, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി പി.എസ്. സുനില്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 03 MALINYAM നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ആരംഭിച്ച ജൈവമാലിന്യ സംസ്കരണ യൂനിറ്റുകളുടെ വിതരണോദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.