സാമൂഹിക പുരോഗതിക്ക് സകാത്തിൻെറ ഫലപ്രദമായ വിനിയോഗം അനിവാര്യം -എം.കെ. മുഹമ്മദലി പെരുമ്പാവൂർ: സാമൂഹിക പുരോഗതിക്ക് സകാത്തിൻെറ ഫലപ്രദമായ വിനിയോഗം അനിവാര്യമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി. സമ്പന്നൻെറ ഔദാര്യമല്ല സാധുവിൻെറ അവകാശമാണ് സകാത്. കേരളത്തിൽ മാത്രം അത് ഫലപ്രദമായി ശേഖരിക്കുകയാണെങ്കിൽ ആയിരത്തിലധികം കോടി രൂപ പ്രതിവർഷം വിനിയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂർ വളയംചിറങ്ങരയിൽ പീപ്പിൾസ് ഫൗണ്ടേഷൻ-ബൈത്തുസകാത് കേരള ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 20 സെന്‍റിൽ അഞ്ച് വീട് ഉൾക്കൊള്ളുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ബൈത്തുസകാത് സെക്രട്ടറി ഉമർ ആലത്തൂർ പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർമാരായ അബിൻ, അനിൽകുമാർ, ഐരാപുരം ജമാഅത്ത് ഖതീബ് സിറാജുദ്ദീൻ അൽ ഖാസിമി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് എം.ബി. അബ്ദുൽ ഖാദർ, ഏരിയ സമിതിയംഗം ടി.എം. മുഹമ്മദുകുഞ്ഞ്, ഹമീദ് പട്ടത്ത് എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ മുഹമ്മദ് ഉമർ സ്വാഗതവും ഏരിയ കോഓഡിനേറ്റർ പി.എം. നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.