സി.പി.എം നേതാവിനെതിരെ കേസെടുക്കണം -ബെന്നി ബഹനാൻ

കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍റെ ആയുസ്സ്​ സി.പി.എമ്മിന്‍റെ ഔദാര്യമാണെന്ന്​ പ്രസംഗിച്ച സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ബെന്നി ബഹനാൻ എം.പി. തരംതാണ രാഷ്ട്രീയ പ്രവർത്തകർപോലും ഒരു നേതാവിനെതിരെ പറയാൻ മടിക്കുന്ന വാക്കുകളാണ് ജില്ല സെക്രട്ടറിയിൽ നിന്നുണ്ടായത്. വർഗീസല്ല, സി.പി.എം നേതൃത്വമാണ് ഈ കൊലവിളിപ്രസംഗത്തിന് മറുപടി പറയേണ്ടത്. കെ. സുധാകരനുമേൽ പൂഴിമണ്ണ് പോലും വീഴാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.