ആധാരമെഴുത്തുകാര്‍ ധര്‍ണ നടത്തി

പെരുമ്പാവൂര്‍: ആധാരമെഴുത്തുകാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിന്‍റെ ഭാഗമായി പെരുമ്പാവൂര്‍ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ പണിമുടക്കും ധര്‍ണയും നടത്തി. സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.പി.ഐ മണ്ഡലം അസിസ്റ്റന്‍റ്​ സെക്രട്ടറി പി.കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. എം.യു. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. രാജേഷ് കാവുങ്കല്‍, സുധ, ഉമ്മര്‍ ചെന്താര, അനസ്, ശിവശങ്കരന്‍, പി.എം. ബഷീര്‍, അലീമ, പ്രീതി, റഹീം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.