വനിത ദിനം ആഘോഷിച്ചു

പള്ളിക്കര: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച വനിത ദിനാഘോഷ പരിപാടികള്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ആര്‍. സരിത. അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം കെ.കെ.മീതിയന്‍, വി.എ. വിനോദ് കുമാര്‍, സി.കെ. ദിവ്യ, പി.കെ. അലി, ഡോ. രഞ്ജിനി എന്നിവര്‍ സംസാരിച്ചു. സജ്ന സലാം സ്വാഗതവും ആതിര ഗിരിജന്‍ നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ കഴിവുകള്‍ തെളിയിച്ച നെബീസ മുഹമ്മദ് (ക്ഷീര കര്‍ഷക) , ജെസി ബേബി, നെബീസ (ആശ വര്‍ക്കര്‍മാര്‍ ) ഖദീജ ബീരാന്‍, ജമീല ഇല്യാസ് ( കര്‍ഷക ) എന്നിവരെ ആദരിച്ചു. എം.ജി. സർവകലാശാലാ കെമിസ്​ട്രി ഡിഗ്രി പരീക്ഷയില്‍ റാങ്ക് ജേതാവായ ഷെഹ്നാസ് നാസറിനെയും, ഗ്രന്ഥശാല താലൂക്ക്തല സർഗോത്സവത്തില്‍ കവിതാലാപനത്തില്‍ വിജയിയായ ഹലീമ സുബ്ഹാനേയും ആദരിച്ചു. പടം. പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്​തമായി സംഘടിപ്പിച്ച വനിതാദിനാചരണം പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (em palli 2 vanitha )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.