ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം: സംഘാടക സമിതിയായി

കോതമംഗലം: ഡി.വൈ.എഫ്.ഐ കവളങ്ങാട് ബ്ലോക്ക് സമ്മേളനത്തിന്‍റെ സംഘാടക സമിതി യോഗം ജില്ല സെക്രട്ടറി എ.എ. അന്‍ഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ അഭിലാഷ് രാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മനോജ് നാരായണന്‍, കെ.ബി. മുഹമ്മദ്, കെ.സി. അയ്യപ്പന്‍, ഷിജോ അബ്രഹാം, എം.പി. വര്‍ഗീസ്, ശരത് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: മനോജ് നാരായണന്‍ (ചെയർ), ഷിജോ അബ്രഹാം (കണ്‍), അഭിലാഷ് രാജ് (ട്രഷ). ഈ മാസം 20ന്​ കോഴിപ്പിള്ളി ഫാസ് ഓഡിറ്റോറിയത്തിലാണ്​ (പി. ബിജു നഗര്‍) സമ്മേളനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.