യുദ്ധഭൂമിയിൽനിന്ന്​ സുരക്ഷിതനായി സാൽവിൻ

കൂത്താട്ടുകുളം: യുക്രെയ്​നിൽനിന്ന്​ ഒലിയപ്പുറം വണ്ടാനത്ത് സാൽവിൻ സാബു (19) സുരക്ഷിതനായി നാട്ടിലെത്തി. യുക്രൈനിലെ വി.എൻ കറാസിൻ ഖാർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ മെഡിസിൻ വിദ്യാർഥിയാണ്​ സാൽവിൻ. തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. അഞ്ചുദിവസം ബങ്കറിലാണ് കഴിഞ്ഞത്. ഈ സമയം ഭക്ഷണവും വെള്ളവും മുടങ്ങാതെ ലഭിച്ചിരുന്നു. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഹംഗറിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തിയത്. കർഷകനായ സാബുവിന്റെയും ദക്ഷിണാഫ്രിക്കയിൽ നഴ്സായ മരിയയുടെയും മൂത്ത മകനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന എലിസബത്ത് സഹോദരിയാണ്. ഫോട്ടോ : യുക്രൈനിൽനിന്ന്​ സുരക്ഷിതമായി നാട്ടിലെത്തിയ ഒലിയപ്പുറം വണ്ടാനത്ത് സാൽവിൻ പിതാവ് സാബുവിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.