യുവാവ്​ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ കള്ളുഷാപ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ നെടുങ്കണ്ടം മഞ്ഞപ്പെട്ടി വാഴത്തോപ്പില്‍ ജയകുമാറിനെ (38) മരിച്ചനിലയിൽ കണ്ടെത്തി. വിഷാംശം ഉള്ളില്‍ചെന്നതായി പ്രാഥമിക പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ശരീരത്തിൽ പരിക്കുണ്ട്. ഇത്​ വീണപ്പോഴുണ്ടായ മുറിവാണെന്നാണ്​ പൊലീസ്​ നിഗമനം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉടുമ്പന്‍ചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.