ലോറി ഡ്രൈവർ കഞ്ചാവുമായി പിടിയിൽ

മരട്: ടോറസ് ലോറി ഡ്രൈവറെ കഞ്ചാവുമായി പിടികൂടി. തൊടുപുഴ തെക്കുംഭാഗം പുറക്കാട്ട് വീട്ടില്‍ പി.എസ്. വിഷ്ണുവിനെയാണ് (27) മരട് പൊലീസ് അറസ്റ്റ്​ ചെയ്തത്. ഇയാളുടെ കൈയില്‍നിന്ന്​ 10 ഗ്രാം കഞ്ചാവും 12,000 രൂപയും പിടിച്ചെടുത്തു. അരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി പരിശോധിച്ചെങ്കിലും കൂടുതൽ കണ്ടെത്താനായില്ല. കഞ്ചാവ് കടത്താണെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. വൈറ്റില തൈക്കൂടം ഭാഗത്ത്​ ലോറി തടഞ്ഞുനിര്‍ത്തിയാണ്​ നാര്‍കോട്ടിക് സെല്‍ എ.സി.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്​. അതേസമയം, ലോറിയിലെ മെറ്റലിന് പാസ് ഇല്ലാത്തതിനാല്‍ ലോറിയും കസ്റ്റഡിയിലെടുത്തു. പ്രതിയെ ജാമ്യത്തില്‍ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.