അബൂദബിയിൽ അവിവാഹിതരായ ​പ്രവാസികളുടെ മക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്

അബൂദബി: വിവാഹിതരാകാതെ ഒരുമിച്ച്​ താമസിക്കുന്ന, മുസ്​ലിംകളല്ലാത്ത പ്രവാസികളുടെ മക്കൾക്ക്​ ജനന സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാൻ നടപടിയുമായി അബൂദബി. മുസ്​ലിം രാഷ്ട്രങ്ങളല്ലാത്തയിടങ്ങളിൽനിന്നെത്തുന്ന മുസ്​ലിംകൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. മിശ്രവിവാഹിതരുടെ കാര്യത്തിലും ഈ നിയമം ബാധകമാണ്​. അവിവാഹിതർ ഒരുമിച്ചുതാമസിക്കുന്നത് കുറ്റകരമല്ലാതാക്കിയതിന്​ പിന്നാലെയാണ്​ അവരുടെ മക്കൾക്കും നിയമപരിരക്ഷ നൽകുന്ന നിയമം കൊണ്ടുവന്നത്​. രക്ഷാകര്‍തൃ പ്രസ്താവനക്ക് അപേക്ഷിച്ചും അബൂദബി നിയമവകുപ്പ് മുഖേന കോടതി ഉത്തരവ് കരസ്ഥമാക്കിയും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാം. 2020ല്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമപരിഷ്‌കാരത്തിലൂടെ അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ചുതാമസിക്കുന്നത് കുറ്റകരമല്ലാതാക്കിയിരുന്നു. അതേസമയം, ഈ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ രജിസ്​​ട്രേഷൻ അടക്കമുള്ളവ അവ്യക്തമായി തുടരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.