നടിയ്ക്കെതിരായ അക്രമം നടക്കാൻ പാടില്ലാത്തത് -നടൻ സൂര്യ

കൊച്ചി: യുവനടിക്കു നേരെയുണ്ടായ അതിക്രമം നിർഭാഗ്യകരമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും തമിഴ് നടൻ സൂര്യ. സൂര്യ നായകനാകുന്ന പുതിയ ചിത്രം 'എതർക്കും തുനിന്തവൻ' പ്രമോഷനുമായി ബന്ധപ്പെട്ട കൊച്ചിയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷേ, ഇത്തരം സംഭവങ്ങൾ സമൂ​ഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിച്ചത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു. ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം മുൻമന്ത്രി കെ.കെ. ശൈലജ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും സൂര്യ പറഞ്ഞു. ടീച്ചറെ ഒരു റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയായാണ് ഞങ്ങൾ കാണുന്നത്. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും നടൻ കൂട്ടിച്ചേർത്തു. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം വ്യാഴാഴ്ചയാണ് പ്രദർശനത്തിനെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.